Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Waste

Kottayam

അതിരന്പുഴയിലാകെ മാലിന്യം

അ​​തി​​ര​​മ്പു​​ഴ: നാ​​ടാ​​കെ മാ​​ലി​​ന്യം നി​​റ​​ഞ്ഞ് ദു​​ർ​​ഗ​​ന്ധം വ​​മി​​ക്കു​​ന്നു. ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കാ​​ൻ അ​​ധി​​കൃ​​ത​​ർ ത​​യാ​​റാ​​കു​​ന്നി​ല്ലെ​ന്നു പ​രാ​തി. ഗാ​​ന്ധി​​ജ​​യ​​ന്തി വാ​​രാ​​ഘോ​​ഷ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ന​​ട​​ത്തി​​യ ശു​​ചീ​​ക​​ര​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളാ​​ണ് പ​​രി​​സ​​ര മ​​ലി​​നീ​​ക​​ര​​ണ​​ത്തി​​ന്‍റെ ഭീ​​ക​​ര​​മു​​ഖം വെ​​ളി​​പ്പെ​​ട്ട​ത്.

അ​​തി​​ര​​മ്പു​​ഴ പ​​ള്ളി - മാ​​റാ​​മ്പ് റോ​​ഡി​​ന്‍റെ വ​​ശ​​ങ്ങ​​ളി​​ൽ ഉ​​പ​​യോ​​ഗി​​ച്ച ഡ​​യ​​പ്പ​​റു​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള മാ​​ലി​​ന്യ​​ങ്ങ​​ളാ​​ണ് ത​​ള്ളി​​യി​​രു​​ന്ന​​ത്. റോ​​ഡി​​ന്‍റെ ഇ​​രു​​വ​​ശ​​വും കാ​​ടു​​ക​​യ​​റി​​യ നി​​ല​​യി​​ലാ​​യി​​രു​​ന്നു. ഇ​​വി​​ടേ​​ക്ക് പു​​റ​​ത്തു​​നി​​ന്ന് വാ​​ഹ​​ന​​ങ്ങ​​ളി​​ൽ എ​​ത്തി​​ച്ച് മാ​​ലി​​ന്യ​​ങ്ങ​​ൾ ത​​ള്ളി​​യി​​രു​​ന്നു.

നൂ​​റു​​ക​​ണ​​ക്കി​​ന് ആ​​ളു​​ക​​ൾ സ​​ഞ്ച​​രി​​ക്കു​​ന്ന റോ​​ഡാ​​ണി​​ത്. രൂ​​ക്ഷ​​മാ​​യ ദു​​ർ​​ഗ​​ന്ധം ഉ​​യ​​ർ​​ന്ന​​തി​​നെ​​ത്തു​​ട​​ർ​​ന്ന് നാ​​ട്ടു​​കാ​​ർ പ​​ല​​ത​​വ​​ണ പ​​രാ​​തി​​പ്പെ​​ട്ടി​​ട്ടും കാ​​ടു തെ​​ളി​​ക്കാ​​നോ മാ​​ലി​​ന്യം നീ​​ക്കം ചെ​​യ്യാ​​നോ പ​​ഞ്ചാ​​യ​​ത്ത് അ​​ധി​​കൃ​​ത​​ർ ത​​യാ​​റാ​​യി​​ല്ലെ​​ന്ന് നാ​​ട്ടു​​കാ​​ർ പ​​റ​​യു​​ന്നു. തു​ട​ർ​ന്ന് നാ​​ട്ടു​​കാ​​ർ ന​​വോ​​ദ​​യ ക്ല​​ബ്ബി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഗാ​​ന്ധി​​ജ​​യ​​ന്തി ദി​​ന​​ത്തി​​ൽ ജെ​​സി​​ബി​​യു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ ഒ​​രു ദി​​വ​​സം നീ​​ണ്ട അ​​ധ്വാ​​ന​​ത്തി​​ലാ​​ണ് ശു​​ചീ​​ക​​ര​​ണം പൂ​​ർ​​ത്തി​​യാ​​ക്കാ​​നാ​​യ​​ത്.

മു​​ൻ പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ജോ​​ഷി ഇ​​ല​​ത്തി, ജോ​​സ് സി. ​​ച​​ക്കാ​​ല​​യ്ക്ക​​ൽ, മ​​നോ​​ജ് സെ​​ബാ​​സ്റ്റ്യ​​ൻ, ന​​വോ​​ദ​​യ ക്ല​​ബ്ബ് പ്ര​​സി​​ഡ​​ന്‍റ് ആ​​ൻ​​സ​​ൺ ആ​​ൻ​​ഡ്രൂ​​സ്, ജി​​ക്കു മാ​​ത്യു തു​​ട​​ങ്ങി​​യ​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​യി​​രു​​ന്നു ശു​​ചീ​​ക​​ര​​ണം.

ഏ​​ഴാം വാ​​ർ​​ഡ് മെം​​ബ​​ർ മാ​​ത്യു തേ​​ക്കു​​നി​​ൽ​​ക്കും​​പ​​റ​​മ്പി​​ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ കു​​ടും​​ബ​​ശ്രീ അം​​ഗ​​ങ്ങ​​ളും ഹ​​രി​​ത​​ക​​ർ​​മ സേ​​നാം​​ഗ​​ങ്ങ​​ളും ന​​ട​​ത്തി​​യ ശു​​ചീ​​ക​​ര​​ണ​​ത്തി​​ൽ ഏ​​റ്റു​​മാ​​നൂ​​ർ - അ​​തി​​ര​​മ്പു​​ഴ റോ​​ഡി​​ൽ കോ​​ട​​തി​​പ്പ​​ടി മു​​ത​​ൽ മ​​ന​​യ്ക്ക​​പ്പാ​​ടം വ​​രെ​​യു​​ള്ള ഭാ​​ഗ​​ത്തു​നി​​ന്നു മാ​​ത്രം 12 ചാ​​ക്ക് മാ​​ലി​​ന്യ​​ങ്ങ​​ളാ​​ണ് ശേ​​ഖ​​രി​​ച്ച​​ത്. പ്ലാ​​സ്‌​​റ്റി​​ക് കൂ​​ടു​​ക​​ൾ, കു​​പ്പി​​ക​​ൾ, ചി​​ല്ലു​​കു​​പ്പി​​ക​​ൾ, ചെ​​രി​​പ്പു​​ക​​ൾ തു​​ട​​ങ്ങി​​യ മാ​​ലി​​ന്യ​​ങ്ങ​​ൾ വ​​ലി​​യ തോ​​തി​​ൽ റോ​​ഡ​​രി​​കി​​ൽ ത​​ള്ളി​​യി​​രു​​ന്നു.

കാ​​ടു​​ക​​യ​​റി പ​​ഞ്ചാ​​യ​​ത്ത് മാ​​ർ​​ക്ക​​റ്റ്

പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള പ​​ച്ച​​ക്ക​​റി മാ​​ർ​​ക്ക​​റ്റ് കാ​​ടു​​ക​​യ​​റി​​യ നി​​ല​​യി​​ൽ. മാ​​ർ​​ക്ക​​റ്റി​​ന്‍റെ ഗേ​​റ്റും ചു​​റ്റു​​മ​​തി​​ലും മ​​ർ​​ക്ക​​റ്റ് വ​ള​പ്പി​​ന്‍റെ പ​​കു​​തി​​യോ​​ളം സ്ഥ​​ല​​വും കാ​​ടു​​ക​​യ​​റി​​യ നി​​ല​​യി​​ലാ​​ണ്.

Latest News

Corehub Up